15 വയസ്സിനു താഴെയുള്ള കുട്ടികളുടെ കരാട്ടെ ലോക ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടിയിരിക്കുകയാണ് കാക്കനാട് സ്വദേശിയായ സാനിയ അനീഷ്. എറണാകുളം സെൻമേരിസ് ഗേൾസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സാനിയ. മൂന്നാം വയസ്സിൽ കരാട്ടെ പഠനം തുടങ്ങി. നാലാം വയസ്സിൽ ആദ്യ മെഡൽ നേടി. സംസ്ഥാന ജില്ലാതലങ്ങളിൽ നിരവധി മെഡലുകൾ കരസ്ഥമാക്കി. മൈസൂരിൽ വെച്ച് നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ വിജയിച്ചാണ് ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ദേശീയ കോച്ചായ കോഷി സുമയുടെ കീഴിലാണ് സാനിയയുടെ പരിശീലനം. ജീവിത കഷ്ടപ്പാടുകൾക്കിടയിലും അച്ഛനും അമ്മയും മികച്ച പിന്തുണയാണ് സാനിയക്ക് നൽകുന്നത്.