KSRTC with Janata Service

കുറഞ്ഞ ചെലവില്‍ എസി ബസ് യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസിയുടെ ജനത സര്‍വീസ് ഇന്നുമുതല്‍ തുടങ്ങുന്നു. കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ലോര്‍ ബസുകളാണ്ഇതിനായി ഉപയോഗിക്കുന്നത്. കൊല്ലം ഡിപ്പോയില്‍ നിന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. 20 രൂപയാണ് കുറഞ്ഞ നിരക്ക്. രാവിലെ 7.15 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിക്കാണ് സര്‍വീസ് നടത്തുക. 10 മണിക്ക് തിരിക്കുന്ന ബസുകള്‍ 12 മണിയാകുമ്പോൾ കൊല്ലത്ത് എത്തും. ഉച്ചയ്ക്ക് 2.20-ന് വീണ്ടും പുറപ്പെട്ട് 4.30-ന് തിരുവനന്തപുരത്ത് എത്തും. അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം, കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ രാത്രി 7.15ന് യാത്ര അവസാനിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *