കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻഡിലേക്ക് കക്കൂസ് മാലിന്യം പൊട്ടിയൊലിക്കുന്നു. സെപ്റ്റിക് ടാങ്ക് പ്ലാസ്റ്റിക്, പേപ്പർ ഷീറ്റും കൊണ്ടും മൂടി വച്ചിരിക്കുന്നതായി നാട്ടുകാരുടെ പരാതി. പ്രശ്നത്തിൽ ഉടൻ പരിഹാരം കാണുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ആയിരക്കണക്കിന് ആളുകളാണ് ഒരു ദിവസം വന്നു പോകുന്നത്. മഴ പെഴുതത്തോടെ മാലിന്യം ബസ് സ്റ്റാൻഡിലേക്ക് ഒഴുകിയെത്തുന്നതിനാൽ യാത്രക്കാരും ബുദ്ധിമുട്ടിലാണ്. സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞൊഴുകുന്നതാണ് പ്രധാന കാരണം. നാട്ടുകാർ പ്രതിഷേധിച്ചതോടെ കരാറുകാരത്തി കുഴിയെടുക്കുകയും പൈപ്പ് സ്ഥാപിക്കുകയും ചെയ്തു. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.