കോഴിക്കോട് തെരുവ് നായയുടെ ശല്യം കാരണം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി. തെരുവുനായ്ക്കളെ പിടികൂടാൻ പറ്റാത്ത സാഹചര്യത്തിലാണ് അവധി.
അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് ആറു സ്കൂളുകൾക്ക് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. ഇന്നലെ വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ ആക്രമണത്തിൽ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചത്.