നിപ ചികില്‍സയ്ക്കുള്ള മരുന്ന് വൈകുന്നേരത്തോടെ കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗവ്യാപനത്തിന്‍റെ റൂട്ട് മാപ്പ് ഉടന്‍തന്നെ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിപയെ തടയാൻ എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും നടത്തിയെന്നും മന്ത്രി പറഞ്ഞു. മരുന്ന് വിമാനമാർഗം എത്തിക്കും. ആരോഗ്യവകുപ്പ് നിപയെ നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.