സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച വരണ്ട കാലാവസ്ഥ തുടരാൻ സാധ്യത. സാധാരണ ലഭിക്കേണ്ട മഴ പോലും ലഭിക്കാതെ സംസ്ഥാനം വരൾച്ചയിലേക്ക് പോവുകയാണ്. 9 ജില്ലകളിൽ 63% മുതൽ 41% വരെ മഴ കുറവുണ്ടായി. മഴ സാധ്യത സെപ്റ്റംബർ രണ്ടാം വാരത്തിനുശേഷം മാത്രമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷകർ സൂചന നൽകുന്നത്. ജൂൺ ഒന്നു മുതൽ ഇന്നലെവരെ കണക്കാക്കുമ്പോൾ കേരളത്തിൽ 47% കുറവുമഴയാണ് ലഭിച്ചത്. ഇടുക്കിയിലാണ് ഏറ്റവും കുറവുമഴ ലഭിച്ചത്. 2108.7 മില്ലിമീറ്റർ ലഭിക്കേണ്ട ഇടുക്കിയും ലഭിച്ചത് 783.8 മില്ലി മീറ്റർ മഴയാണ്. 63% കുറവ്. സാധാരണ ലഭിക്കേണ്ട മഴ പോലും ലഭിക്കാതെ വന്നതോടെ സംസ്ഥാനം വരൾച്ച ഭീഷണിയിലാണ്