മുൻമന്ത്രി എസി മൊയ്തീന് പിന്നാലെ ബിനാമികൾ എന്ന ഇഡി കണ്ടെത്തിയ പി പി കിരൺ, സി എം റഹീം, എം കെ ഷിജു എന്നിവർക്കും എൻഫോസ്മെന്റ് ഡയറക്ടർ നോട്ടീസ് നൽകി. ഈ മാസം 30, 31 തീയതികളിൽ കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നിർദ്ദേശം. ബിനാമികൾ ഈ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപകൾ അനധികൃതമായി രേഖയുണ്ടാക്കി തട്ടിയെടുത്തത് എന്നാണ് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്താൻ. കഴിഞ്ഞദിവസം എസി മൊയ്തീന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തിയപ്പോൾ തന്നെ ബിനാമികളുടെ വീടുകളിലും എൻഫോസ്മെന്റ് ഡയറക്ടർ പരിശോധന നടത്തിയിരുന്നു. അവിടുന്ന് ചില രേഖകളും വിവരങ്ങളും എൻഫോസ്മെന്റ് ഡയറക്ടർന് കണ്ടുകിട്ടിയിരുന്നു. കഴിഞ്ഞ ദിവസത്തെ റെയിഡിൽ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി. ഏകദേശം 15 കോടിയുടെ മുല്യമുണ്ടെന്നും ഇ ഡി വ്യക്തമാക്കി. 150 കോടിയുടെ തട്ടിപ്പാണ് സഹകരണ ബാങ്കിൽ നടന്നതെന്ന് എൻഫോസ്മെന്റ് ഡയറക്ടർ കണ്ടെത്തിയിട്ടുണ്ട്.