നിപ വൈറസ് ബാധയെ തുടർന്ന് വയനാടൻ അതിർത്തി പോസ്റ്റുകളിൽ കർണാടകയും തമിഴ്നാടും പരിശോധന നടത്തുന്നു. ഇരു സംസ്ഥാനങ്ങളുടെയും ആരോഗ്യ വിഭാഗം തെർമോ സ്കാനർ ഉപയോഗിച്ച് പനി പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്. നിലവിൽ വയനാട് ജില്ലയിൽ ആരും സമ്പർക്ക പട്ടികയിൽ ഇല്ല. മുൻകരുതൽ എന്ന നിലയിൽ പൊതു പരിപാടികളിലും ചടങ്ങുകളിലും മാസ്ക് ധരിക്കണം. നിപ പ്രതിരോധ പ്രര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ഇന്ന് ഉന്നതലയോഗം ചേരും. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നീ മന്ത്രിമാർ പങ്കെടുക്കും. മൊബൈല്‍ വൈറോളജി ലാബിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടപടി ആരംഭിച്ചു. ഇന്നലെ ജില്ലയിലെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും.