മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് ചൂടിലാണ് പുതുപ്പള്ളി. ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം ആർ.ഡി. ഒ മുമ്പാകെയാണ് നാമനിർദ്ദേശപത്രിക നൽകുന്നത്. യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മനും എൻ.ഡി.എ. സ്ഥാനാർത്ഥി ലിജിൻ ലാലും വ്യാഴാഴ്ചയാണ് നാമനിർദ്ദേശപത്രിക നൽകുക. ഇരുവരും നാളെ രാവിലെ 11:30 മണിക്ക് പാമ്പാടി ബി.ഡി.ഒ. മുമ്പാകെ പത്രിക നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.