Isolated heavy rain is likely in the state today

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരുന്നത്. തിരുവനന്തപുരം നഗരത്തിൽ ഒരു മണിക്കൂറോളം തുടർച്ചയായി മഴ പെയ്യുകയും ഗ്രാമപ്രദേശങ്ങളിലും മറ്റും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *