കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട പരസ്യ വിമർശനത്തിൽ ധനവകുപ്പിന് കടുത്ത അതൃപ്തി. ഗതാഗത മന്ത്രിയുടെയും സി.എം.ഡിയുടെയും വിമർശനത്തിൽ ധനവകുപ്പിന് അതൃപ്തിയുണ്ടെന്നും ആവശ്യമില്ലാത്ത വിവാദമാണ് ഇതെന്ന് ധനവകുപ്പ് പറയുന്നു. സാങ്കേതിക കാരണങ്ങൾക്ക് പഴിചാരുന്നത് ശരിയല്ലെന്നും ധനവകുപ്പ് വിശദീകരിക്കുന്നു. ശമ്പളം വൈകാൻ കാരണം ധനവകുപ്പ് എന്നായിരുന്നു ഗതാഗത മന്ത്രിയുടെ വിമർശനം.