ആലുവയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ നൽകും. എറണാകുളം പോക്സോ കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. ഏഴു ദിവസത്തെ കസ്റ്റഡി ആയിരിക്കും ആവശ്യപ്പെടുക. നേരത്തെ തന്നെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോർട്ടിൽ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. കസ്റ്റഡിയിൽ ലഭിച്ചതിനുശേഷമായിരിക്കും മൊഴിയെടുക്കുക. ഇന്ന് കസ്റ്റഡിയിൽ ലഭിച്ചു കഴിഞ്ഞാൽ മറ്റന്നാളോടുകൂടി സംഭവസ്ഥലത്ത് എത്തിച്ച് തെളിവ് എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.