കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുൻ മന്ത്രി എസി മൊയ്തീന് വീണ്ടും എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വരുന്ന ചൊവ്വാഴ്ച കൊച്ചി ഓഫീസിൽ ഹാജരാക്കണം. കഴിഞ്ഞ 10 വർഷത്തെ ആദായ നികുതിടച്ചതും സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ രേഖകൾ ഹാജരാക്കാനും നിർദ്ദേശമുണ്ട്. മുൻപ് ചോദ്യം ചെയ്തപ്പോൾ എസി മൊയ്തീൻ നൽകിയ രേഖകൾ അപൂർണമണെന്ന് ഇ ഡിയയുടെ കണ്ടെത്തലിനെ തുടർന്നാണ് വീണ്ടും അദ്ദേഹത്തിന് ഹാജരാവാൻ നോട്ടീസ് നൽകിയത്. 10 മണിക്കൂറോളമായിരുന്നു അന്ന് ചോദ്യം ചെയ്തിരുന്നത്. ബാങ്കിൽ നിന്നും ബിനാമി ലോണുകൾ അനുവദിക്കാൻ എസി മൊയ്തീൻ ഇടപെട്ടിട്ടുണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. അതിനെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ വേണ്ടിയാണ് ഹാജരാവാൻ പറഞ്ഞിരിക്കുന്നത്.