കാലവർഷം കുറഞ്ഞതോടെ കേരളത്തിൽ ചൂടുകൂടുന്നു. ഏറ്റവും ഉയർന്ന താപനിലയിൽ ശരാശരിയിൽ നിന്ന് നാലു ഡിഗ്രി വരെ വർദ്ധനവ് ഉണ്ടായി. വ്യാഴാഴ്ച പാലക്കാട് രേഖപ്പെടുത്തിയത് 34.2 ഡിഗ്രിയാണ്. കോട്ടയത്ത് 3.8 ഡിഗ്രിയും ആലപ്പുഴയിലും കണ്ണൂരിലും 3.5 ഡിഗ്രിയും ഉയർന്നു. മറ്റിടങ്ങളിൽ ശരാശരി രണ്ടു ഡിഗ്രി വരെ കൂടുതലുണ്ട്. വരുന്ന രണ്ടാഴ്ചയും കാലാവസ്ഥ വകുപ്പ് കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ല. അതിനാൽ ചൂട് കൂടാനാണ് സാധ്യത.