കെഎസ്ആർടിസി ശമ്പളം പണമായി തന്നെ നൽകണമെന്ന് ഹൈക്കോടതി. കൂപ്പൺ അനുവദിക്കില്ല. ശമ്പള വിതരണം വൈകിപ്പിക്കുന്നത് എന്തിനെന്നു കോടതി ചോദിച്ചു. ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കഴിഞ്ഞവർഷവും നൽകിയെങ്കിലും സർക്കാർ അപ്പീൽ പോയെന്നും ഹൈകോടതി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മുഴുവൻ പേരും ഓണം ആഘോഷിക്കുമ്പോൾ കെഎസ്ആർടിസി ജീവനക്കാർ ഇപ്പോഴും ദുരിതത്തിൽ ആണെന്നാണ് കോടതി പറയുന്നത്. ജൂലൈ മാസത്തെ ശമ്പള വിതരണം പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ഹൈകോടതി സർക്കാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഹർജി വീണ്ടും പരിഗണിക്കുക. അതിനുമുമ്പ് ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.