വയറ്റിൽ കത്രിക കുടുങ്ങിയതിനെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് ഹർഷിന. പോലീസ് കുറ്റപത്രം സമർപ്പിച്ചതിനു ശേഷം കോടതിയിൽ സമീപിക്കും. മനുഷ്യാവകാശ കമ്മീഷൻ നടത്തിയ സിറ്റിങ്ങിൽ ആരോഗ്യവകുപ്പിൽ നിന്ന് ആരും ഹാജർ ആയില്ലയെന്നു ഹർഷിന പറഞ്ഞു. വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹെൽത്ത് പ്രിൻസിപ്പിൾ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടന്ന് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിനെതിരെ പോലീസ് അപ്പീൽ പോകില്ല. പകരം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ ബൈജുനാഥ് പറഞ്ഞു.