പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടി. ഡോക്ടർമാരെയും നഴ്സുമാരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്താനാണ് നിയമപദേശം തേടിയത്. റേഡിയോളജിസ്റ്റിനെ അവസാന നിമിഷം മാറ്റിയതിലും അന്വേഷണമുണ്ടാകും. ശാസ്ത്രക്രിയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഡോക്ടർമാരെയും കൂടെയുണ്ടായിരുന്ന നഴ്സുമാരെയും കേസിൽ പ്രതി ചേർക്കാനാണ് പോലീസ് നീക്കം നടത്തുക. കഴിഞ്ഞദിവസം മെഡിക്കൽ കോളേജിൽ ചേർന്ന മെഡിക്കൽ ബോർഡിൽ റേഡിയോളജിസ്റ്റ് പങ്കെടുത്തിരുന്നു. ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്ന റേഡിയോളജിസ്റ്റല്ല പിന്നീട് പങ്കെടുത്തത്. യോഗത്തിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.