പി വി അൻവർ എംഎൽഎയുടെ കക്കാടം പൊയിലെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി ലഭിച്ചു. കുട്ടികളുടെ പാർക്കും പുൽമേടുകളുമാണ് ആദ്യം തുറക്കുക. നിയമലംഘനം കണ്ടെത്തിയതിനെതുടർന്ന് 2018- ലാണ് പാർക്ക് പൂട്ടിയത്. ഇന്ന് രാവിലെ പത്തുമണിയോടെ പാർക്ക് തുറക്കുമെന്നാണ് വിചാരിക്കുന്നത്. ആദ്യഘട്ടമായി കുട്ടികളുടെ പാർക്കും പുൽമേടും തുറക്കും. രണ്ടാംഘട്ടത്തിൽ പാർക്ക് മുഴുവനായി തുറക്കുമെന്നാണ് ലഭിക്കുന്ന വിവരം.