Four people were injured in a house fire in Erattupuzha.

ഈരാറ്റുപ്പുഴയിൽ വീടിനു തീപിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ പുലർച്ചെ ആറരയോടെ തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് സാരമായി പൊള്ളലേറ്റു. സംഭവത്തിൽ വീട് പൂർണമായും കത്തി നശിച്ചു.

പുലർച്ചെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. വീട്ടുകാര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *