ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു. 76 വയസായിരുന്നു ഇദ്ദേഹത്തിന്. അർബുദ ബാധിതനായിരുന്നു. കാൾ അർബുദത്തിന്റെ നാലാം സ്‌റ്റേജിലായിരുന്ന ഇദ്ദേഹം ദീർഘകാലമായി ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. രണ്ട് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.11ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 1988 മുതൽ 1995 വരെ ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ എം ഡിയായി പ്രവർത്തിച്ചിരുന്നു. കണ്ണൂരിലെ മണത്തണയിലാണ് ഇദ്ദേഹം ജനിച്ചത്. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗ കൂടെയാണ് ഇദ്ദേഹം.