മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബോട്ട് ആണ് അപകടത്തിൽ പെട്ടത്. കടലിൽ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു . ബോട്ടിൽ ഉണ്ടായിരുന്ന നാലുപേരും നീന്തി രക്ഷപ്പെട്ടു. അതിശകതമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പരിക്കില്ല.