കോട്ടയത്ത് വാഴ വെട്ടിയതിന് കെഎസ്ഇബി ഓഫീസിലെത്തി മരത്തൈകൾ വെട്ടി വീഴ്ത്തി കർഷകൻ. അയ്മനം കെഎസ്ഇബി ഓഫീസിലെ മൂന്നുമര തൈകളാണ് വെട്ടിയത്. അയ്മനം സ്വദേശി സേവിയർനെതിരെ കെഎസ്ഇബി പോലീസിൽ പരാതി നൽകി. സർക്കാർ ഭൂമിയിൽ കടന്ന് അവിടുത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചു നാശനഷ്ടങ്ങൾ ഉണ്ടാക്കി എന്നീ പരാതികളയിരുന്നു കെഎസ്ഇബി നൽകിയത്. കഴിഞ്ഞ ഒരാഴ്ച മുൻപാണ് സേവിയർന്റെ പുരയിടത്തിലെ വാഴയിലകൾ കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റിൽ മുട്ടിനിൽക്കുകയും അത് കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടി മാറ്റുകയും തുടർന്ന് അതിനെ പ്രതിഷേധിച്ച് കൊണ്ടാണ് ഇന്നലെ ഉച്ചയോടുകൂടി അയ്മനം കെഎസ്ഇബി ഓഫീസിൽ എത്തുകയും കെഎസ്ഇബി ഓഫീസ് വളപ്പിൽ ഉണ്ടായിരുന്ന മൂന്നു മരത്തൈകൾ വെട്ടി വീഴ്ത്തുകയും ചെയ്തത്. ഇന്നലെ വൈകുന്നേരം തന്നെ കെഎസ്ഇബി പോലീസിൽ പരാതി നൽകിയിരുന്നു. സേവിയർനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.