Eyewitnesses say that the DySP was drunk when the police vehicle rammed into the shopEyewitnesses say that the DySP was drunk when the police vehicle rammed into the shop

പത്തനംതിട്ട മൈലപ്രയില്‍ പോലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി നാട്ടുകാര്‍. അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന ഡിവൈഎസ്പിയും സംഘവും മദ്യലഹരിയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്നതിനുശേഷം ഡിവൈഎസ്പിയുടെ വൈദ്യപരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു മൈലപ്രയില്‍ പോലീസ് വാഹനം കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കുന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്ന പോലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിൽ ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *