കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രി എ.സി മൊയ്തീന് വീണ്ടും ഇ.ഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ 10 വർഷത്തെ നികുതി രേഖകളും ഹാജരാക്കാൻ നിർദ്ദേശമുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകാനായിരുന്നു കഴിഞ്ഞദിവസം ഇ.ഡി എ.സി മൊയ്തീന് നൽകിയിരുന്ന നോട്ടീസിൽ പറഞ്ഞിരുന്നത് എന്നാൽ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി മറ്റൊരു ദിവസമെ ഹാജരാവാൻ സാധിക്കുകയുള്ളൂയെന്ന് ഇന്നലെ അദ്ദേഹം അറിയിച്ചിരുന്നു അതിനു മറുപടിയായാണ് ഇ.ഡി ഇപ്പോൾ നോട്ടീസ് അയച്ചത്.