പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണം ഇടപാട് കേസിൽ ഐജി ലക്ഷ്മണിനെ ഇ ഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. നേരത്തെ നോട്ടീസ് നൽകിയെങ്കിലും സുഖമില്ലാത്തതുകൊണ്ട് ഹാജരാക്കില്ലാന്ന് ഇ ഡിയെ ഇദ്ദേഹം അറിയിച്ചിരുന്നു. തുടർന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞുകൊണ്ട് എൻഫോസ്‌മെന്റ് ഡയറക്ടർ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു. ഇതിനടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ കൊച്ചി ഇ ഡി ഓഫീസിലേക്ക് ഐജി ലക്ഷ്മണൻ എത്തിയത്. ചോദ്യം ചെയ്യാൻ നടന്നുകൊണ്ടിരിക്കുകയാണ്. ഇ ഡി എടുത്ത കേസിൽ ഇദ്ദേഹം നാലാം പ്രതിയാണ്.