Distribution of free onkit will be decided in today's cabinet meetingDistribution of free onkit will be decided in today's cabinet meeting

സൗജന്യ ഓണക്കിറ്റ് വിതരണത്തില്‍ മന്ത്രിസഭാ യോഗം ഇന്നുണ്ടാകും. ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ സൗജന്യഓണക്കിറ്റ് ഉണ്ടാകൂ എന്ന സൂചന പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗതീരുമാനം അതീവ നിര്ണായകമായിരിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഓണ ബോണസിലും ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമാകും.

കൊവിഡ് സാഹചര്യത്തിലാണ് ഓണക്കിറ്റ് വിതരണം സര്‍ക്കാര്‍ ആരംഭിച്ചിരുന്നത്. സംസ്ഥാനത്തെ 90 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റിന്റെ ആനുകൂല്യം ലഭ്യമായത്. 500 രൂപ വിലയുള്ള സാധനങ്ങളാണ് ഓണക്കിറ്റില്‍ അടങ്ങിയിട്ടുണ്ടായിരുന്നത്. ഇത്തവണ കാര്‍ഡ് ഉടമകളുടെ എണ്ണം 93 ലക്ഷമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *