സംവിധായകന്‍ സിദ്ധിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ അദ്ദേഹം തീവ്ര പരിചരണത്തില്‍ കഴിയുന്നത്.
കരള്‍ രോഗത്തെ തുടര്‍ന്ന് കുറെ നാളുകളായി അദ്ദേഹം കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ഇതിനിടെ ന്യുമോണിയ ബാധിച്ചത് അദ്ദേഹത്തിന്റെ രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാക്കി. ഇന്നലെ ഹൃദയാഘാതം കൂടി വന്നതോടെ നില വഷളാകുകയായിരുന്നു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.