സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് ഇദ്ദേഹം. 77 വയസ്സായിരുന്നു. 1975 ൽ സ്വപ്‌നാടനം എന്ന സിനിമയിലൂടെയാണ് കെ.ജി ജോർജ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ സിനിമയ്ക്ക് തന്നെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഇതുൾപ്പെടെ 9 സംസ്ഥാന അവാർഡുകളാണ് അദ്ദേഹം കരസ്ഥമാക്കിയത്. ഉൾക്കടൽ, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു കെ.ജി ജോർജ്. 2015 ൽ ജെ.സി ഡാനിയേൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.