ഫർഹാസിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ന്റെ നേതൃത്വത്തിൽ കുമ്പള പോലീസ് സ്റ്റേഷന്റെ മുന്നിൽ ധർണ നടക്കുകയാണ്. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുമ്പള പോലീസ് സ്റ്റേഷനു മുന്നിൽ ധർണ നടക്കുന്നത്. മഞ്ചേശ്വരം എംഎൽഎ എ.കെ അഷ്റഫ് ധർണ ഉദ്ഘാടനം ചെയ്യും. കുറ്റക്കാരായ പോലീസ്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. എസ്ഐ ഉൾപ്പെടെ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. സ്ഥലം മാറ്റൽ നടപടിയോട് കാര്യമില്ല സർവീസിൽ നിന്ന് നീക്കം ചെയ്യുന്ന തരത്തിലുള്ള നടപടിയെടുക്കണമെന്നാണ് മുസ്ലിംലീഗ് ഉൾപ്പെടെയുള്ള സംഘടനകളുടെ ആവശ്യം. ക്രൈംബ്രാഞ്ച് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ഈ വിഷയത്തിൽ നടപടി എടുക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയത്. എന്നാൽ ഉടൻ തന്നെ അവരെ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം പുരോഗമിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർ ധർണയിൽ പങ്കെടുക്കുന്നുണ്ട്.