അലങ്കാര പൂക്കൾ ഉപയോഗിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം നിർമ്മിച്ച് ഡാവിഞ്ചി സുരേഷ്. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായാണ് 25 അടി വലിപ്പമുള്ള പുഷ്പചിത്രം നിർമ്മിച്ചത്. മുപ്പതിനായിരം ഡ്രൈ ഫ്ലവറുകൾ ഉപയോഗിച്ച് ഒരു രാത്രിയും പകലും സമയമെടുതാണ് ഇത് തയ്യാറാക്കിയത്. 25 അടി നീളവും 20 അടി വീതിയും ഉള്ള ബോർഡിൽ വിവിധങ്ങളായ 25 നിറങ്ങളിലുള്ള ആർട്ടിഫിഷ്യൽ പൂക്കൾ നിരത്തി ഒട്ടിച്ചു വെച്ചാണ് ഉമ്മൻചാണ്ടിയുടെ മുഖചിത്രം നിർമ്മിച്ചത്. പ്രദർശന ഉദ്ഘാടനം തൃശ്ശൂർ എംപി ടി എൻ പ്രതാപൻ ആസാം ഗ്രൂപ്പ് എംടി സിപി സാലിഹ് എന്നിവർ നിർവഹിച്ചു