Cyber ​​attack on Jake C. Thomas' wife; Police registered a caseCyber ​​attack on Jake C. Thomas' wife; Police registered a case

സൈബര്‍ ആക്രമണത്തിനെതിരെ ജെയ്ക് സി തോമസിന്റ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയില്‍ മണര്‍കാട് പോലീസ് കേസെടുത്തു. സിഐ സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. പൂര്‍ണ ഗര്‍ഭിണിയായ തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണം കടുത്ത മാനസിക പ്രയാസമുണ്ടാക്കിയാതായി പറഞ്ഞുകൊണ്ട് കഴിഞ്ഞ ശനിയാഴ്ചയാണ് ഗീതു ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഐപിസി 509 വകുപ്പ് പ്രകാരവും കേരള പോലീസ് ആക്ടിലെ 119 വകുപ്പ് പ്രകാരവും സമൂഹ മാധ്യങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെ കേരള പോലീസ് ആക്ടിലെ 120 വകുപ്പ് പ്രകാരവുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *