ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ ആക്രമണ കേസിൽ തുടർനടപടികൾ വൈകും. ഇതുവരെ പ്രതിയെ ചോദ്യം ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്റെ താണോയെന്ന് സ്ഥിരീകരിക്കാൻ വേണ്ടി തിരുവനന്തപുരം പൂജപുര പോലീസ് ഫേസ്ബുക്കിന് മെയിൽ അയച്ചു. എന്നാൽ തീവ്രവാദ സംബന്ധമായ കേസ് പോലെ അടിയന്തര പ്രാധാന്യമുള്ളവക്ക് മാത്രമേ ഫേസ്ബുക്ക് ഉടൻ മറുപടി നൽകുകയുള്ളൂ. അല്ലാത്തപക്ഷം മറുപടി ലഭിക്കാൻ മാസങ്ങളുടെ കാലതാമസം വേണ്ടിവരും. അതുകൊണ്ടുതന്നെ ഈ കേസിലും ചോദ്യം ചെയ്യൽ ഉണ്ടാകാൻ മാസങ്ങൾ എടുക്കുമെന്ന് ഉറപ്പാണ്.