cyber attack; After the questioning vote

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ ചോദ്യം ചെയ്യൽ വോട്ടെടുപ്പിന് ശേഷം. പ്രതിയായ ഇടത് സംഘടനാ നേതാവ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് പുതുപ്പള്ളി വോട്ടെടുപ്പിന് ശേഷമാകുമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച ഹാജരാവാൻ പൂജപ്പുര പോലീസ് നോട്ടീസ് നൽകിട്ടുണ്ട്. വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, പൂജപ്പുര പോലീസ് സ്റ്റേഷനിലുമാണ് അച്ചു ഉമ്മൻ പരാതി നൽകിയിരുന്നത്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. അച്ചു ഉമ്മൻ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. ‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു’ ഇതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *