ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷവുമായി മുന്നേറുമ്പോൾ വിജയമുറപ്പിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ. ചാണ്ടി ഉമ്മൻ എം എൽ എയ്ക്ക് അഭിവാദ്യങ്ങളെന്ന് ഫേസ്ബുക്കിൽ കുറിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. പുതുപ്പള്ളിയിൽ തുടങ്ങിയത് കേരളം മൊത്തം വ്യാപിക്കും എന്ന് ഷാഫി പറഞ്ഞു. പിണറായി ഭരണത്തെ തിരസ്ക്കരിച്ച് പുതുപ്പള്ളിയെന്ന് വി ടി ബൽറാം അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടി സാർ ആരായിരുന്നുവെന്ന് തെളിയിക്കുന്നതനാണ് ഈ തിരഞ്ഞെടുപ്പ്. ഭരണത്തിന് എതിരായുള്ള ലീഡാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.