ഉമ്മന്‍ചാണ്ടിക്കനുകൂലമായി സംസാരിച്ചതിന്‍റെ പേരില്‍ മൃഗസരംക്ഷണവകുപ്പിലെ താത്കാലിക ജോലി നഷ്ടപ്പെട്ട പി ഓ സതിയമ്മയെ നേരിൽകണ്ട് കോൺഗ്രസ് നേതാക്കൾ. കോട്ടയം കൈതപ്പാലം മൃഗാശുപത്രിയിൽ 13 വർഷം താലിക്കാലിക ജീവനക്കാരിയായിരുന്നു സതി അമ്മ. പുതുപ്പളളിയില്‍ ചാനല്‍ പ്രതിനിധി പ്രതികരണം ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി തന്‍റെ കുടുംബത്തിന് ചെയ്ത സഹായം അവര്‍ തുറന്ന് പറഞ്ഞിരുന്നു. മൃഗാശുപത്രിയില്‍ സ്വീപ്പറായി ജോലി ചെയ്തിരുന്ന തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസറാണ് രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടെന്നും ജോലിയില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആവശ്യപ്പെട്ടതെന്ന് സതിയമ്മ പറഞ്ഞു