എറണാകുളം പള്ളുരുത്തിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കെവിൻ, സാഹിദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെയായിരുന്നു സംഭവം. അതിക്രൂരമായ മർദ്ദനമാണ് വിദ്യാർത്ഥികൾക്ക് ഏറ്റത്. മുഖത്ത് ഉൾപ്പെടെ മർദ്ദിച്ചതിന്റെ പാടുകൾ ഉണ്ട്. കേസിൽ അന്വേഷണം ആരംഭിച്ച് പോലീസ്.
