ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ കത്തുന്നത് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അടുത്ത തിങ്കളാഴ്ച സമിതി യോഗം ചേരും. രണ്ടുമാസത്തിനകം സമിതി റിപ്പോർട്ട് നൽകുമെന്ന് ആന്റണി രാജു സഭയെ അറിയിച്ചു. യന്ത്ര തകരാറും ഷോർട്ട് സർക്യൂട്ടുമാണ് വാഹനങ്ങൾ തീ പിടിക്കാനുള്ള കാരണമന്നാണ് അദ്ദേഹം സഭയെ അറിയിച്ചിട്ടുള്ളത്.