തൃശ്ശൂർ കുന്നംകുളം മാങ്ങാട് വെട്ടിക്കടവ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം. ബ്രാഞ്ച് സെക്രട്ടറി ഷാജുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകനാണെന്ന് ഷാജു പറഞ്ഞു. ആർഎസ്എസ് പ്രവർത്തകരായ ഗൗതം, സുധീർ, വിഷ്ണു എന്നിവരാണ് വീട് ആക്രമിച്ചത്. മാരകായുധങ്ങളുമായി എത്തിയ അക്രമികളെ കണ്ട് വീടിന്റെ വാതിൽ അടച്ചതിനാലാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ഷാജു പറഞ്ഞു.