കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി. ജിജോർ കെഎ യാണ് ആരോപണവുമായി രംഗത്തെത്തിയത്. സതീഷ് കുമാറിനുവേണ്ടി പിപി കിരണിൽ നിന്ന് എസി മൊയ്തീൻ മൂന്നു കോടി രൂപ വാങ്ങി നൽകി. കരുവന്നൂർ ബാങ്കിൽ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് എസി മൊയ്തീനാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂർ ബാങ്ക് എന്നും ജിഷോർ പറഞ്ഞു.