Chief Minister Pinarayi Vijayan intervened in the mic case controversy.Chief Minister Pinarayi Vijayan intervened in the mic case controversy.

തിരുവനന്തപുരം: മൈക്ക് കേസ് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും എടുക്കാൻ പാടില്ലെന്ന് പൊലീസിനോട് മുഖ്യമന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണത്തില്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് കേസെടുത്തത് വന്‍ വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും

Leave a Reply

Your email address will not be published. Required fields are marked *