പുതുപ്പള്ളിയിലെ പുതിയ പുണ്യാളൻ ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം രാവിലെ എട്ടുമണിക്ക് നാലുന്നാക്കൽ കവലയിൽ നിന്ന് ആരംഭിക്കും. ചരിത്ര ഭൂരിപക്ഷം നൽകി തന്നെ വിജയിപ്പിച്ച വോട്ടർമാരെ നേരിൽ കാണാനാണ് പര്യടനം. തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. 37,719 വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിൽ എത്തിയിരിക്കുന്നത്. ഇത്തവണ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടിട്ടുണ്ട്. ഇത് അപ്പയുടെ 13-ാം വിജയമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.