ഉമ്മൻ ചാണ്ടിയ്ക്ക് ശേഷം പുതുപ്പള്ളിയുടെ പുണ്യാളൻ മകൻ ചാണ്ടി ഉമ്മനാണെന്ന് ഉറപ്പായിക്കഴിഞ്ഞു. 37000-ലധികം ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചു കഴിഞ്ഞു. വിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മൻ പോയത് പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയോട് ചേർന്ന് അന്ത്യവിശ്രമം കൊള്ളുന്ന അപ്പയെ കാണാനാണ്. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മൻ ചാണ്ടിയെ തൊട്ട് ജനങ്ങൾ തിക്കിതിരക്കുന്ന അപൂർവ കാഴ്ചയ്ക്കാണ് പുതുപ്പള്ളി സാക്ഷിയാവുന്നത്.