Chandi Oommen sworn in as Pudupally MLAChandi Oommen sworn in as Pudupally MLA

ചാണ്ടി ഉമ്മൻ പുതുപ്പള്ളി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇന്ന് പുനരാരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാവിലെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് അദ്ദേഹം പോയി അവിടുന്ന് തൊഴുതിറങ്ങി പിന്നാലെ ആറ്റുകാൽ ക്ഷേത്രവും സന്ദർശിച്ചു. അവിടെ നിന്ന് നേരെ പോയത് പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലേക്കാണ്. പ്രാർത്ഥനയ്ക്ക് ശേഷം പാളയം മുസ്ലിം പള്ളിയിൽ പോയി കാണിക്ക ഇട്ടതിനു ശേഷമാണ് നിയമസഭയിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *