തിരുവനന്തപുരം: കേരള സർക്കാറിനറെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിർവ്വഹിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാലും ആൻ്റണിരാജുവും പങ്കെടുക്കും. 25 കോടിയാണ് ഒന്നാം സമ്മാനംനൽകുന്നത്. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി വീതം ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം 20 പേർക്കും. 500 രൂപയാണ് തിരുവോണം ബംപർ ടിക്കറ്റ് വില. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു.