ഐഎസ്ആർഒ പരീക്ഷയിൽ കോപ്പിയടിയും ആൾമാറാട്ടവും നടത്തിയതിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്. കേസിൽ ഒരാൾ കൂടി പിടിയിലായി. ഇതോടെ പിടിയിൽ ആയവരുടെ എണ്ണം മൂന്നായി. പിടിയിലായത് ഹരിയാന സ്വദേശികളാണ്. വയറ്റിൽ ബെൽറ്റ് കെട്ടി ഫോൺ സൂക്ഷിച്ചു. ഫോൺ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ചിത്രം എടുത്ത് പുറത്തേക്ക് അയച്ചുകൊടുത്തു. ഇതിനുശേഷം ഉത്തരങ്ങൾ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴിയും സ്മാർട്ട് വാച്ചിന്റെ സ്ക്രീനിലൂടെയും ഉത്തരം നോക്കി എഴുതി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെ വെറും ദിവസങ്ങളിൽ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു. ഇവർ കേരളത്തിൽ താമസിച്ചിരുന്ന വീടും മറ്റും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഹരിയാന പോലീസുമായി സഹകരിച്ചു കൊണ്ടാണ് തിരുവനന്തപുരം പോലീസ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.