ഓണം പൂജകള്‍ക്കായി ബരിമല നട ഇന്നലെ വൈകീട്ട് തുറന്നു. ഇന്നു മുതല്‍ 31 വരെ അയ്യപ്പ സന്നിധിയില്‍ ഓണസദ്യ നടക്കും. ഇന്നത്തെ ഉത്രാട സദ്യ മേല്‍ശാന്തിയുടെ വകയാണ്. ദേവസ്വം ജീവനക്കാര്‍ നാളെ തിരുവോണ സദ്യ ഒരുക്കും. 30 ന് പൊലീസും 31 ന് മാളികപ്പുറം മേല്‍ശാന്തിയും ഓണസദ്യ ഒരുക്കുന്നുണ്ട്. ദര്‍ശനത്തിനായ് എത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണസദ്യ നല്‍കുന്നതിനുള്ള തയ്യാറെടുപ്പാണ് നടക്കുകയാണ് . 31 ന് രാത്രി 10 മണിയോടെ ശബരിമല ക്ഷേത്ര നട അടയ്ക്കും.