തുടർച്ചയായി ദിവസങ്ങളിൽ ബാങ്ക് അവധി. നാളെ മുതൽ ഈ മാസം 29 വരെ ബാങ്കുകൾ പ്രവർത്തിക്കില്ല. ഈ മാസം ഏകദേശം 14 ദിവസമാണ് വിവിധ അവധികളുമായി ബന്ധപ്പെട്ട് ബാങ്ക് അടച്ചിട്ടത്. അടുത്തമാസവും സമാനമായി 9 ദിവസത്തെ അവധികൾ ഉണ്ടാകും. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ആളുകൾ ഇന്ന് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. എടിഎം കേന്ദ്രീകരിച്ച് പരമാവധി പണം നിറയ്ക്കാനുള്ള നടപടികളും എല്ലാ ബാങ്കുകളും ആരംഭിച്ചിട്ടുണ്ട്.