Autobiography of KK Shailaja in MA English Syllabus of Kannur UniversityAutobiography of KK Shailaja in MA English Syllabus of Kannur University

കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ മുൻമന്ത്രി കെ കെ ശൈലജയുടെ ആത്മകഥ. അഡ്‌ഹോക്ക് കമ്മിറ്റി തയാറാക്കിയ ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് പേപ്പറിലാണ് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ആത്മകഥ പഠനഭാഗം ആക്കിയത്. 9 വര്‍ഷത്തിന് ശേഷമാണ് കണ്ണൂർ സർവ്വകലാശാലയിൽ പിജി സിലബസ് പരിഷ്കരിക്കുന്നത്. ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്.ഗാന്ധിജി, നെൽസൺ മണ്ടേല, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്. സിലബസ് രാഷ്ട്രീയവൽക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ വിമർശിച്ചു. സിലബസുകളിലൂടെ പാർട്ടി ക്ലാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഒരുപാട് കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കെപിസിടിഎ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *