Attempt to cheat food safety officerAttempt to cheat food safety officer

കൊച്ചിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമം. ഇടപ്പള്ളി പത്തടിപ്പാലത്തെ റോയൽ സ്വീറ്റ്‌സ് എന്ന കട ഉടമയിൽ നിന്നാണ് പണം തട്ടാൻ ശ്രമം നടത്തിയത്. രാവിലെ ഒമ്പത് മണിയോടെ കടയിലെത്തിയ ഇയാൾ ഫുഡ് സേഫ്റ്റി ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുതുകയായിരുന്നു. കടയുടെ പ്രവർത്തനം നിരീക്ഷിക്കുകയും രേഖകൾ ആവശ്യപ്പെട്ട് പരിശോധിക്കുകയും ചെയ്തതിനുശേഷം വാഹനത്തിന് വാടക നൽകാൻ 750 രൂപ ആവശ്യപ്പെട്ടു. സംശയം തോന്നിയ റോയൽ സ്വീറ്റ്‌സ് ബേക്കറി ഉടമ ഇയാളെ ചോദ്യം ചെയ്യുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട്ട് തട്ടിപ്പുകാരൻ കാറിൽ കയറി കടന്നുകളയുകയായിരുന്നു. ബേക്കറി ഉടമയായ നൗഷാദ് കളമശ്ശേരി പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *