Arrest warrant for Nikhil Paili in Dheeraj murder case

ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിലെ പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ കോടതി. കേസ് വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിക്കുമ്പോൾ പോലും പ്രതി കോടതിയിൽ ഹാജർ ആയിരുന്നില്ല. പോലീസിനോട് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദ്ദേശം. കുറ്റപത്രം വായിക്കുന്നതിനായി കേസ് ഒക്ടോബർ നാലിലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയാണ് ഇദ്ദേഹം. തൊടുപുഴ സെക്ഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനോ കൃത്യം നടന്ന സ്ഥലത്ത് പ്രവേശിക്കാനോ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുമ്പോൾ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം

പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം നടക്കുക. നാളെ നിശബ്ദപ്രചാരണം. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ 1,75,605 വോട്ടര്‍മാരാണുള്ളത്. 89,897 സ്ത്രീ വോട്ടര്‍മാരും 85,705 പുരുഷ വോട്ടര്‍മാരും 80 വയസിനു മുകളിലുള്ള 6376 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 1765 വോട്ടര്‍മാരുമാണുള്ളത്. 181 പ്രവാസി വോട്ടര്‍മാരും 138 സര്‍വീസ് വോട്ടര്‍മാരുമാണ് ഉള്ളത്. ഇലക്ഷന് വേണ്ടി 182 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. എട്ടിന് വോട്ടെണ്ണും.

Leave a Reply

Your email address will not be published. Required fields are marked *